അശ്ലീല സൈറ്റുകള്‍ക്ക് പുതിയ ഡൊമെയ്ന്‍

അശ്ലീല സൈറ്റുകള്‍ ഈ ഡൊമേയ്‌നില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ നെറ്റിലെ മത്സരത്തില്‍ മുന്നിലെത്തുന്നതിനായി ഇവര്‍ ഈ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ഡൊമെയ്‌നില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ചില നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിലൂടെ തങ്ങളുടൈ സൈറ്റില്‍ ബാല ലൈംഗിക, കമ്പ്യൂട്ടര്‍ വൈറസുകള്‍, മറ്റു തട്ടിപ്പുകള്‍ ഒന്നും ഇല്ലെന്ന് ഇവര്‍ക്ക് ഉറപ്പാക്കേണ്ടി വരും.
ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാണ് പുതിയ ഡൊമെയ്ന്‍ ഏറെ ഗുണകരമാവുക. കമ്പ്യൂട്ടര്‍ വൈറസുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മോഷണം, മറ്റു തട്ടിപ്പുകള്‍ എന്നിവയുടെ ഭീഷണിയില്ലാതെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിയ്ക്കാന്‍ ഇതിലൂടെ കഴിയും.
പ്രായപൂര്‍ത്തിയാകാത്തവര്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്നത് തടയാന്‍ പുതിയ ഡൊമെയ്‌നിലൂടെ എളുപ്പത്തില്‍ സാധിയ്ക്കുമെന്നും ഐഎസിഎഎന്‍എന്‍ വക്താക്കള്‍ അറിയിച്ചു. .XXX ഡൊമെയ്‌നില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെട്ട് ഏതാണ്ട് രണ്ട് ലക്ഷത്തോളം അപേക്ഷകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications