ബഹ്‌റൈന്‍ പ്രക്ഷോഭത്തിന്റെ പ്രതീകം തകര്‍ത്തു

മുതിര്‍ന്ന ഷിയാ മതനേതാവ് ഷേക് ഈസ ക്വാസത്തിന്റെ പ്രസംഗത്തിനു ശേഷം നടന്ന പ്രകടനം സമാധാന പരമായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനു പേര്‍ തടിച്ചുകൂടി.
മനാമയിലെ പേള്‍ സ്‌ക്വയറില്‍ തമ്പടിച്ച പ്രക്ഷോഭകരെ കഴിഞ്ഞിദവസമാണു സൈന്യം തുരത്തിയത്. സൈനിക നടപടിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഭൂരിപക്ഷം വരുന്ന ഷിയാ വിഭാഗക്കാര്‍ക്കെതിരയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു സുന്നി രാജകുടുംബത്തിനെതിരേ സമരം തുടരുന്നത്.
അതിനിടെ ബഹ്‌റൈന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമാക്കി മാറ്റിയ തലസ്ഥാനനഗരിയിലെ പേള്‍ റൗണ്ട് എബൗട്ട് സുരക്ഷാസേന പൊളിച്ചുമാറ്റി. ആറ് ജിസിസി രാജ്യങ്ങളെ പ്രതിനിധികരിച്ച് ആറ് കൂറ്റന്‍ സ്തൂപങ്ങളും മുകളില്‍ അറബ് സംസ്‌കാരത്തിന്റെ പ്രതീകമായ മുത്തും ചേര്‍ന്ന 'ജിസിസി റൗണ്ട് എബൗട്ട്' എന്ന അതിമനോഹരമായ ഈ ശില്‍പത്തിനുചുറ്റുമാണ് കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്നത്.












Click it and Unblock the Notifications