ആണവ റിയാക്ടറുകളില്‍ ആത്മഹത്യാ സ്‍ക്വാഡ്
ടോക്കിയോ: മാരകമായ ആണവവികിരണങ്ങളെ കൂസാതെ അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്ന ജാപ്പനീസ് രക്ഷാപ്രവര്‍ത്തകര്‍ ലോകത്തിന് മാതൃകയാവുന്നു. ജപ്പാനിലെ ഭൂകമ്പത്തിലും സുനാമയിലും തകര്‍ന്ന ആണവറിയാക്ടറുകള്‍ ദുരന്തം വിതയ്ക്കാതിരിയ്ക്കാനായി മൂന്നറിലധികമാളുകളാണ് ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്.
ആത്മഹത്യ സക്വാഡ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്ന ഇവര്‍ക്ക് വേണ്ടി ജാപ്പനീസ് ജനത നിരന്തര പ്രാര്‍ഥനയിലാണ്. ഏറ്റവും അപകടകരമായ ജോലിയില്‍ ഏര്‍പ്പെട്ട ഇവരുടെ കുടുംബാംഗങ്ങള്‍ അവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നഉണ്ട്.
മാര്‍ച്ച് 11നാണ് സൂനാമിക്ക് പിന്നാലെ ഫുകുഷിമ ദെയ്ച്ചി റിയാക്ടറുകള്‍ തകരാറിവലാവുന്നത്. തുടര്‍ച്ചയായ മൂന്നു സ്‌ഫോടനങ്ങളാണ് ഇവിടെയുണ്ടായത്. വീണ്ടും റിയാക്ടര്‍ ചുട്ടുപൊള്ളുകയും കവചത്തിന് കേടുപാടുകളും സംഭവിച്ചതിനാല്‍ നിലയം ഉരുകിത്തീരുമോ എന്ന ഭീതിയിലാണ് അധികൃതര്‍. ആണവകേന്ദ്രത്തില്‍ കനത്ത അപകടമുണ്ടായാല്‍ മറ്റൊരു ചേര്‍ണോബില്‍ ആയി ജപ്പാന്‍ മാറും.
ചുട്ടുപഴുത്ത ആണവകേന്ദ്രങ്ങള്‍ തണുപ്പിയ്ക്കാനാണ് ജാപ്പനീസ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നും നിലയത്തിനകത്തെ ഇവരുടെ ജോലി ഏതു തരത്തിലുള്ളതാണെന്നും വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു. ഇവര്‍ സ്വയം സന്നദ്ധരായി വന്നവരാണോ അല്ലെങ്കില്‍ രാജ്യം ഇവരെ ദൗത്യം ഏല്‍പിക്കുകയായിരുന്നോ എന്നും വെളിപ്പെടുത്തിയില്ല.
യുക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവദുരന്തത്തെ ചെറുത്ത രീതിയില്‍ ഫുകുഷിമ നിലയവും കുഴിച്ചുമൂടിയാല്‍ മാത്രമേ അണുവികിരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂവെന്ന് ജപ്പാനിലെ ആണവവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചേര്‍ണോബില്‍ ദുരന്തത്തില്‍ ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.












Click it and Unblock the Notifications