സൂപ്പര്‍ അമ്പിളിയമ്മാവന്‍ ഭൂമിക്കരികെ

ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന ദിവസങ്ങളാണ് സൂപ്പര്‍മൂണ്‍ ദിനങ്ങളായി അറിയപ്പെടുന്നത്. ഒരു വര്‍ഷം പലതവണ ഈ പ്രതിഭാസം സംഭവിയ്ക്കാറുണ്ടെങ്കിലും ഇത്തവണ ചന്ദ്രന്‍ കൂടുതല്‍ അരികെയെത്തുമെന്നതാണ് പ്രത്യേകത.
മാര്‍ച്ച് 19ന് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം മൂന്നുലക്ഷത്തി അമ്പത്താറായിരത്തിഅഞ്ഞൂറ്റി എഴുപത്തേഴ് കിലോമീറ്റര്‍ മാത്രമാണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി അകലത്തേക്കാള്‍ ഇരുപത്താറായിരം കിലോമീറ്റര്‍ കുറവ്.ഏറ്റവുമൊടുവില്‍ ചന്ദ്രന്‍ ഭൂമിയോട് ഇത്ര അടുത്തെത്തിയത് 1993ല്‍ ആണ്.
സൂപ്പര്‍ മൂണ്‍ സംഭവിയ്ക്കുമ്പോള്‍ ചന്ദ്രന്‍ ആകാശത്ത് കൂടുതല്‍ വലുതും പ്രകാശമേറിയതുമായി കാണപ്പെടും.സൂപ്പര്‍മൂണ്‍ ,ഭൂചലനം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് ഇടയാക്കുമോ എന്നതു സംബന്ധിച്ച് ലോകവ്യാപകമായി ചര്‍ച്ച നടക്കുന്നുണ്ട്.
സൂപ്പര്‍മൂണ്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത ആദ്യം ശാസ്ത്രലോകം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു. വേലിയേറ്റത്തിന് ശക്തിവര്‍ദ്ധിയ്ക്കുമെന്നല്ലാതെ അതിനപ്പുറമൊന്നും സംഭവിയ്ക്കില്ലെന്നായിരുന്നു ഗവേഷകര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ പുതിയ ചില പഠനങ്ങള്‍ ചന്ദ്രന്റെ സ്ഥാനവും ചില ഭൂചലനങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വെബ്‌സൈറ്റില്‍ പറയുന്നു. പക്ഷേ പൂര്‍ണമായി സ്ഥിരീകരണത്തിന് തുടര്‍പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
ഏതായാലും ജപ്പാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം അതിനു ഒരു ദിസവം മുമ്പ് സൂര്യനിലുണ്ടായ സോളാര്‍ ഫ്‌ളെയര്‍ എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഭൂമിയോടടുത്ത മറ്റു ആകാശഗോളങ്ങളുടെ സ്വാധീനം ഭൂമിയിലുണ്ടാകാമെന്ന സാധ്യതയാണ് ഇതു മുന്നോട്ട് വയ്ക്കുന്നത്. ശാസ്ത്രീയ നീരിഷണങ്ങള്‍ക്കും ആശങ്കകള്‍ക്കുമപ്പുറം നമ്മുടെ അമ്പിളിയമ്മാവനെ അടുത്തുകാണാനുള്ള അപൂര്‍വ അവസരമാണ് ലോകത്തെ കാത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications