അശ്ലീല ഡിവിഡി വില്‍പന: എംബിഎ വിദ്യാര്‍ഥി പിടിയില്‍
ഹൈദരാബാദ്: അശ്ലീല ഡിവിഡികള്‍ വിറ്റതിനും അഞ്ച് പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്തതിനും എംബിഎ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതിയിലെ ശിവ് ശിവാനി മാനേജ്‌മെന്റ് ഇന്‍സിസ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയായ കെ ഹര്‍ഷവര്‍ധനാണ് പൊലീസ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപും സെല്‍ഫോണും അശ്ലീല ഡിവിഡികളും പൊലീസ് പിടിച്ചെടുത്തു.
ഇലക്ട്രോണിക്‌സില്‍ ബിടെക് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹര്‍ഷവര്‍ധന്‍ എംബിഎയ്ക്ക് ചേര്‍ന്നത്. കോളെജില്‍ നിന്നും ഈ വര്‍ഷം ബാങ്കോക്കിലേക്ക് ടൂര്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിന് വീട്ടില്‍ നിന്നും പണം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ അശ്ലീല ഡിവിഡികള്‍ വിറ്റം പണം സ്വരൂപിയ്ക്കാന്‍ തീരുമാനിച്ചുവെന്ന് പൊലീസ് പറയുന്നു. 250 രൂപയ്ക്ക് ഏതാണ്ട് 45 ഡിവിഡികള്‍ ഇയാള്‍ വിറ്റുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇയാള്‍ കോളെജിലെ അഞ്ച് പിജി വിദ്യാര്‍ഥിനികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ രഹസ്യമായി ഹര്‍ഷവര്‍ധന്‍ ചിത്രീകരിച്ചു. തുടര്‍ന്ന് തന്റെ ആഡംബര ജീവിതത്തിന് പണം ലഭിയ്ക്കാന്‍ വേണ്ടി വീഡിയോകളും ചിത്രങ്ങളുമുപയോഗിച്ച് ഇയാള്‍ ബ്ലാക്ക് മെയില്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications