മുരളി, പത്മജ, സീറ്റ് ആര്‍ക്ക്?

പത്മജയ്ക്കും മുരളിയ്ക്കുമായി ഒരു സീറ്റ് നിര്‍ദ്ദേശിയ്ക്കുകയാണ് സംസ്ഥാന നേതൃത്ത്വം ചെയ്തത്. തിരുവനന്തപുരത്ത വട്ടിയൂര്‍ക്കാവാണ് ഇതിനായി നിര്‍ദ്ദേശിച്ചത്. ഭിന്നിപ്പിച്ച് ഭരിയ്ക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. ഈ സീറ്റില്‍ ഇവരില്‍ ആരെങ്കിലും മത്സരിയ്ക്കണം. അതായത് ഒരാള്‍ക്ക് സീറ്റ് നല്കിയാല് മറ്റേയാളിന് സീറ്റില്ല.
കരുണാകരന്റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം മത്സരിയ്ക്കാമെന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍ സംസ്ഥാന നേതൃത്ത്വം എടുത്തിരിയ്ക്കുന്ന യുക്തി. കോണ്‍ഗ്രസ് നേതൃത്ത്വത്തിന്റെ ഈ കുതന്ത്രം മുന്നില്‍ കണ്ടാണ് പത്മജ നേരത്തേ തന്നെ "കരുണാകരന്റെ മക്കള്‍ എന്ന് പറഞ്ഞ് മാറ്റി നിറുത്തുന്നത് അവസാനിപ്പിയ്ക്കണം" എന്ന പ്രസ്താവനയുമായി വന്നത്. ഈ പ്രസ്താവന വേണ്ടവണ്ണം ഫലിച്ചില്ലെന്ന് വേണം കരുതാന്‍.
സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ വേണമെങ്കില്‍ നടത്താമെന്ന് കരുതി മുരളി കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് കേരളത്തില്‍ എത്തിയിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ മത്സരിയ്ക്കാനായിരുന്നു കെ മുരളീധരന് താല്പര്യം. പക്ഷേ അത് നടക്കില്ലെന്ന് ഏകദേശം ഉറപ്പായിരിയ്ക്കുകയാണ്. മാത്രമല്ല തന്നോടൊപ്പം നിന്ന അഞ്ച് പേരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കണമെന്ന് കാണിച്ച് മുരളി സംസ്ഥാന നേതൃത്ത്വത്തിന് കത്ത് നല്‍കിയിരുന്നു. ഈ പട്ടിക മൂന്നായി സംസ്ഥാന നേതൃത്ത്വം ചുരുക്കി. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ഭിന്നതയൊന്നും ഇല്ല. മുരളിയെ പാര്‍ട്ടിയില്‍ പെട്ടെന്നെങ്കിലും ഒരു ശക്തി ആകാന്‍ അനുവദിയ്ക്കാതിരിയ്ക്കുക എന്നത് ഇരുവരുടേയും നയമാണ്.
തിരഞ്ഞെടുപ്പ് കമ്മറ്റിയില്‍ കെ മുരളീധരനും അംഗമാണ് പക്ഷേ കാര്യങ്ങള്‍ നടത്തുന്നത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയമാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications