മാണിയുടെ വലംകൈ ഇടതില്‍
കോട്ടയം: കോണ്‍ഗ്രസ് നേതാവായിരുന്ന ജോര്‍ജ് ജെ മാത്യുവും മാണി ഗ്രൂപ്പ് നേതാവ് സ്റ്റീഫന്‍ ജോര്‍ജും ഇടതുപിന്തുണയോടെ മത്സരിയ്ക്കുന്നു. സീറ്റു വിഭജനത്തില്‍ അതൃപ്തരായ ഇരുവരും ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
അല്‍ഫോണ്‍സ്‌കണ്ണന്താനം ഒഴിഞ്ഞ പൂഞ്ഞാറിലാണ് ജോര്‍ജ്ജ് ജെ മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. പിസി ജോര്‍ജ്ജിനെ നേരിടാനിറക്കിയ കണ്ണന്താനത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിലൂടെ പ്രതിസന്ധിയിലായ സിപിഎം മറ്റൊരു സ്വതന്ത്രനെ കണ്ടെത്താന്‍ നിര്‍ബന്ധിതമായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുതര്‍ക്കത്തില്‍ അതൃപ്തരായിരുന്ന ജോര്‍ജ് ജെ. മാത്യുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
കാഞ്ഞിരപ്പളളി മുന്‍ എംഎല്‍എയായിരുന്ന ജോര്‍ജ് ജെ. മാത്യുവിന് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. എല്‍.ഡി.എഫിലായിരുന്ന മോന്‍സ് ജോസഫുമായാണു സ്റ്റീഫന്‍ ജോര്‍ജ് കഴിഞ്ഞ തവണ കടുത്തുരുത്തിയില്‍ ഏറ്റുമുട്ടിയത്.
കടുത്തുരുത്തിയില്‍ ഇത്തവണ മോന്‍സായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ എതിരാളിയായി സ്റ്റീഫന്‍ ജോര്‍ജ് എത്തുമെന്നാണ് സൂചന.












Click it and Unblock the Notifications