വിദ്യാര്‍ഥിനിയുടെ മൃതദേഹം പുഴയില്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം ജഗതിയ്ക്കടുത്ത് കിള്ളി പുഴയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ശരണ്യയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ മുതല്‍ ശരണ്യയെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. അയല്‍വാസിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കൊപ്പം കുട്ടി ഒളിച്ചോടിപ്പോയെന്നായിരുന്നു വീട്ടുകാര്‍ ആദ്യം കരുതിയിരുന്നത്.












Click it and Unblock the Notifications