വിഎസിന് എതിരല്ലെന്ന് ശിവദാസ മേനോന്‍

സത്യം പറയുന്നവരെ വിഎസിന്റെ എതിരാളികളായും അസത്യം പറയുന്നവരെ ആദര്‍ശവാന്മാരുമായും ചിത്രീകരിക്കുകയാണ്. ആരു മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് വേവലാതിയില്ല. ആര്‍ക്കുവേണ്ടിയും സേവ പറയാന്‍ തന്നെക്കിട്ടില്ല. ചെറിയ കലഹങ്ങള്‍ സൗഹൃദത്തിന്റെ ലക്ഷണമായി കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ അറിയിച്ചതായി ടി ശിവദാസമേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം യോഗത്തിന്റ മിനുട്‌സിലുണ്ടെന്നും ശിവദാസമേനോന്‍ വെളിപ്പെടുത്തിയിരുന്നു.
വി എസ് തീരുമാനം മാറ്റിയത് പി ബി പറഞ്ഞിട്ടാണ്. അനാരോഗ്യം ചൂണ്ടിക്കാട്ടി മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് വി എസ് പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നും ബാക്കിയുള്ളതെല്ലാം വെറും പ്രചാരണങ്ങളാണെന്നും വിഎസ് വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications