അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബിജെപിയുടെ ക്ഷണം
തിരുവനന്തപുരം: ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്ഷണം ലഭിച്ചുവെന്നും ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കാരിയാണ് ബിജെപിയിലേക്ക് ക്ഷണിച്ചതെന്നും കണ്ണന്താനം വെളിപ്പെടുത്തി.
അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കണ്ണന്താനത്തെ സ്വവസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയില്‍ നിന്ന് ക്ഷണം വികസനം ഉള്‍പ്പെടെ പലവിഷയങ്ങളിലും ബി.ജെ.പിയ്ക്കും കണ്ണന്താനത്തിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വി.മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ കാഞ്ഞിരപ്പള്ളിമണ്ഡലത്തില്‍ നിന്നുള്ള ഇടതുമുന്നണി സ്വതന്ത്ര എംഎല്‍എ ആയ കണ്ണന്താനത്തെ വരുന്ന തിരഞ്ഞെടുപ്പല്‍ ഇടത് മുന്നണി പൂഞ്ഞാറിലേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications