സിമി ക്യാമ്പ് വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍
കൊച്ചി: പാനായിക്കുളം സിമി ക്യാംപ് കേസില്‍ ഒളിവില്‍ കഴിഞ്ഞ പതിനേഴാം പ്രതി പിടിയിലായി. ആലുവ സ്വദേശി നിസാര്‍ ഇബ്രാഹിമാണു പിടിയിലായത്.
ഷാര്‍ജയില്‍ നിന്നും രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി ഒന്നര വര്‍ഷമായി ഷാര്‍ജയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
നാട്ടിലേക്കു മടങ്ങാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിസാറിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ നിസാറിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
2006 ആഗസ്റ്റ് 15നു പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണു സിമി ക്യാംപ് നടന്നത്. നിസാര്‍ ക്യാംപില്‍ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്‌തെന്നാണു കേസ്.
ലോക്കന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നിസാറിനെ പിടികൂടുകയും പിന്നീടു വിട്ടയയ്ക്കുകയും ചെയ്തു. കേസ് ഏറ്റെടുത്ത എന്‍ഐഎ നിസാറിനെ പ്രതിയാക്കി. ഇതേത്തുടര്‍ന്നു നിസാര്‍ ഷാര്‍ജയിലേക്കു കടന്നത്.












Click it and Unblock the Notifications