യുഡിഎഫിലെ തര്‍ക്കം; ഇടത് മുതലെടുക്കുന്നു

യുഡിഎഫിലെ മൂന്നാംകക്ഷിയായ കോണ്‍ഗ്രസ് മാണി വിഭാഗത്തിലാണ് എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. മോന്‍സ് ജോസഫിനെ കടുത്തുരുത്തി നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടരിയും കടുത്തുരുത്തി മുന്‍ എംഎല്‍എയുമായ സ്റ്റീഫന്‍ ജോര്‍ജ് രാജിവച്ചു. പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും രാജിവെയ്ക്കുകയാണെന്ന് സ്റ്റീഫന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. കടുത്തുരുത്തിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ലയനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഒട്ടേറെ കേരള കോണ്‍ഗ്രസ് അണികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം പുറത്തുവിടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചില നീക്കു പോക്കുകള്‍ വേണ്ടിവന്നേക്കാം. ചര്‍ച്ച പൂര്‍ത്തിയാകും മുന്‍പ് പട്ടിക പുറത്തുവിടുന്നത് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് (എം) നും ബുദ്ധിമുട്ടാകും. അതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പിന്നീട് പ്രഖ്യാപിയ്ക്കുമെന്നും കെഎം മാണി അറിയിച്ചു.
സ്റ്റീഫന്റെ രാജിയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വിട്ട് എംവി.ജയാ ഡാലി തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ മത്സരിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍മന്ത്രി ശക്തനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
അതേ സമയം യുഡിഎഫിലെ പൊട്ടിത്തെറികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ ഇടതുമുന്നണി ആരംഭിച്ചിട്ടുണ്ട്. കടത്തുരുത്തിയിലും കാട്ടാക്കടയിലും സ്വതന്ത്രരരായി മത്സരിയ്ക്കുന്ന സ്റ്റീഫന്‍ ജോര്‍ജ്ജിനെയും ജയാ ഡാലിയയെും പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനിച്ചിരിയ്ക്കുന്നത്.
സിപിഎം സ്ഥാനാര്‍ഥിയായി കാട്ടാക്കടയില്‍ പ്രഖ്യാപിച്ചിരുന്ന ഷീലാ രമണിയെ മത്സരരംഗത്തു നിന്ന് പിന്‍വലിക്കാന്‍ സിപിഎം തീരുമാനിച്ചുവെന്നാണ് സൂചന. ഷീലാ രമണിക്കെതിരെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഷീലാ രമണിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications