മദ്യലഹരിയില്‍ കാമുകന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്റെ കാമുകിയും നാലു മക്കളുടെ അമ്മയുമായ മരിയ ടോപ്പ് എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡഗ്ലസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുറിഞ്ഞുപോയ അവയവം തുന്നിച്ചേര്‍ത്തു.
ഡഗ്‌ളസും, 43കാരിയായ മരിയയും തമ്മില്‍ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ മദ്യലഹരിയിലാണ് മരിയ ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് ലക്കുകെട്ടതിനാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് ഓര്‍മ്മയുണ്ടായില്ല.
വേദന കൊണ്ട് പുളഞ്ഞ കാമുകനെ കണ്ട് ഭയചകിതയായ മരിയ ഓടി രക്ഷപ്പെട്ടു. ഒടുവില്‍ ഡഗ്ലസ് തന്നെയാണ് ഫോണിലൂടെ സഹായം ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി അദ്ദേഹത്തെ ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡഗ്‌ളസ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പിന്നീട് പൊലീസ് പിടിയിലായ മരിയ്‌ക്കെതിരെ ക്രൂരമായി മുറിവേല്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.ന്യൂകാസില്‍ നഗരത്തിലേക്ക് കടക്കരുതെന്നും ഡഗ്ലസിനെ കാണാന്‍ ശ്രമിയ്ക്കരുതെന്നും മരിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications