8 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
മുംബൈ: ഹോളിആഘോഷങ്ങള്‍ക്കിടയില്‍ 8 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 20 കാരനെ പൊലിസ് അറസ്റ്റുചെയ്തു.
അമ്മയോടും സഹോദരിയോടുമൊപ്പം ഹോളി ആഘോഷിയ്ക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ സഞ്ജയ് ബന്ദര്‍ എന്ന യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. വെള്ളത്തില്‍ കളിയ്ക്കുന്നതിനിടെ സഞ്ജയ് പെണ്‍കുട്ടിയെ കയറിപ്പിടിയ്ക്കുകയായിരുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ പൊലീസുകാര്‍ സഞ്ജയിനെ അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ ആദ്യം പരാതി നല്‍കാന്‍ കുട്ടിയുടെ അമ്മ തയ്യാറായില്ല. എന്നാല്‍ പിന്നീട് സഞ്ജയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications