ബാഷയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രാജിവെച്ചു
ചെന്നൈ: 2ജി സ്‌പെക്ട്രം അഴിമതിയില്‍ മുന്‍ ടെലികോം മന്ത്രി രാജയുടെ കൂട്ടാളിയായിരുന്ന സാദിഖ് ബാഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വി ദേഖല്‍ രാജിവെച്ചു. ദേകലിന്റെ രാജിയുടെ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം രാജിവെക്കാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും ബാഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
മദ്രാസ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയാണ് ദേഖല്‍. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ദേഖല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേഖലിന്റെ പിതാവ് ഡി.എം.കെ അംഗമാണ്.
സാദിഖ് ബാഷ മരിച്ചത് ശ്വാസം മുട്ടിയാണെന്ന് ദേഖലന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ബാഷയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ സ്ഥിരീകരിക്കാനാവില്ലെന്നും ദേഖല്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications