സ്യൂട്ട്‌കേസില്‍ മൃതദേഹം; ഭര്‍ത്താവ് പിടിയില്‍
മുംബൈ: ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേയ്‌സിലാക്കി മുംബൈയിലെ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരന്‍മാരെയും പോലീസ് അറസ്റ്റുചെയ്തു.
മധ്യപ്രദേശില്‍ നിന്നാണ് ഡോക്ടറായ ഭര്‍ത്താവ് പര്‍വീസ് ഖാനെ റെയില്‍വെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരന്‍മാരായ തബ്രീസ് ഖാന്‍, അബ്ദുല്‍ ഹസീബ് ഖാന്‍ എന്നിവരെ മുംബൈയില്‍ നിന്നും അറസ്റ്റു ചെയ്തു. റഹ്മത്താണ് കൊല്ലപ്പെട്ട യുവതിയെന്ന് പോലീസ് അറിയിച്ചു.
ബിഹാറില്‍ നിന്നുള്ള റഹ്മത്തും പര്‍വീസും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. പിന്നീട് റഹ്മത്തറിയാതെ പര്‍വീസ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതിനെതിരെ റഹ്മത്ത് പ്രതിഷേധിച്ചപ്പോഴാണ് പര്‍വീസ് ഖാനും സഹോദരന്‍മാരും റഹ്മത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടത്.
മുംബൈയിലെ ഒരു വിജനപ്രദേശത്ത് വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കി ഒരു സ്യൂട്ട് കേസിനുള്ളിലാക്കി റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ലോക്കല്‍ ട്രെയിനില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു.
ഒരു യാത്രക്കാരനാണ് ഇതുകണ്ട് പോലീസിനെ വിവരം അറിയിച്ചത്. സാന്ത്രസ്റ്റ് റെയില്‍വെ സ്‌റ്റേഷന് സമീപത്തുനിന്ന് യാത്രക്കാരന്‍ ഇതുകണ്ടത്. കോടതിയില്‍ ഹാജരാക്കിയ മുന്ന് പേരേയും മാര്‍ച്ച് 25 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications