ലാവലിന്‍: അടുത്തയാഴ്ച വാദം കേള്‍ക്കും

ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. എച്ച്.എസ് ബേഡി, ചന്ദ്രമൗലി പ്രസാദ് എന്നിവരാണു ബെഞ്ചിലുള്ളത്.
അടുത്തയാഴ്ച പരിഗണിക്കുന്ന കേസിന്റെ പട്ടികയില്‍ 34മത്തെതായി ലാവലിന്‍ കേസ് ഉള്‍പ്പെടുത്തി. കേസ് പരിഗണിയ്ക്കുന്നതില്‍ നിന്നും ജസ്റ്റീസ് രവീന്ദ്രന്‍ നേരത്തെ പിന്മാറിയതിനെത്തുടര്‍ന്നാണ് കേസ് പുതിയ ബഞ്ചിന്റെ പരിഗണനയ്ക്ക് ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ തീരുമാനിച്ചത്. കേസ് പുതിയ ബഞ്ചില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ നടപടിക്രമങ്ങള്‍ എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി വരും.
ലാവലിന്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയുടെ നടപടിയെ ചോദ്യം ചെയ്താണ് പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications