മന്ത്രിപുത്രന്റെ വെടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ മന്ത്രിപുത്രന്റെ വെടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. ഇരുപത്തിയൊന്നുകാരനായ ഇറോം റോജറാണ് കൊല്ലപ്പെട്ടത്.
മണിപ്പൂരിലെ ഭക്ഷ്യ ജലസേചന മന്ത്രി ബൈറന്‍ സിങിന്റെ മകനായ അജയ് മേയ്ത്തി(27)യുടെ വെടിയേറ്റാണ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നത്. ഞായറാഴ്ച ഇംഫാലിന് സമീപത്തുള്ള ക്വാകെയ്ത്തല്‍ ജില്ലയിലാണ് സംഭവം.
റോജറെ വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അജയ് തന്റെ പക്കലുള്ള എം 20 പിസ്റ്റല്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. പിന്നീട് തോക്കുമായി അജയ് പൊലീസിന് മുന്നില്‍ കീഴടങ്ങി. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കൊലപാതകത്തിനെതിരെ മണിപ്പൂരില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications