പെണ്‍വാണിഭക്കാരെ വെറുതെ വിടില്ല വിഎസ്

നവകേരളം സൃഷ്ടിക്കാനുള്ള എല്‍.ഡി.എഫിന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും പാലക്കാട് ടൌഹാളില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പാലക്കാട്ടെത്തിയ വിഎസിന് വന്‍വരവേല്‍പ്പാണ് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയത്.
സര്‍ക്കാരുകള്‍ മാറിമാറിവരുന്ന സാഹചര്യം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും. ദീര്‍ഘകാല ഭരണത്തിന് ഇതോടെ തുടക്കം കുറിക്കുകയാണെന്നും വിഎസ് പറഞ്ഞു. പ്രതിപക്ഷം തനിക്കും കുടുംബത്തിനും എതിരെ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്. തന്നെയും കുടുംബത്തെയും കരിതേച്ചു കാണിക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശം.
ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം അത്യാവശ്യമെന്നു ചൂണ്ടിക്കാട്ടി കത്തെഴുതിയപ്പോള്‍ കേന്ദ്രം അതിനെ എതിര്‍ത്തു. ആഭ്യന്തര മന്ത്രി ചിദംബരവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കുടുങ്ങും എന്നറിയാവുന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തിനു കേന്ദ്രം തടസ്സം നല്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തന്നെ സര്‍ക്കാരിനെ നയിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ ടി.ശിവദാസ മേനോന്‍ പറഞ്ഞു. വി.എസ്. അനിഷേധ്യനായ നേതാവാണെന്നും എല്ലാ മാഫിയകളുടെയും പേടിസ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.എസ്.അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസമേനോന്‍. രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാപ്പ പറഞ്ഞാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ശിവദാസ മേനോന്‍ പറഞ്ഞു.












Click it and Unblock the Notifications