ജോര്‍ജ് മാത്യുവിനെ സിപിഎം പിന്തുണച്ചേക്കില്ല
കോട്ടയം:പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോര്‍ജ് ജെ. മാത്യുവിന് എല്‍ഡിഎഫ് പിന്തുണ ലഭിച്ചേക്കില്ല. അല്‍ഫോണ്‍സ് കണ്ണന്താനം അപ്രതീക്ഷിതമായി മത്സരത്തില്‍ നിന്നു പിന്മാറിയ സഹാചര്യത്തിലാണു ജോര്‍ജ് ജെ മാത്യുവിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയാറായത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഇടതു മുന്നണി പിന്തുണയ്ക്കണമെന്നാണു ജോര്‍ജ് ജെ മാത്യു മുന്നോട്ടു വച്ച ആവശ്യം. ഇതിന് എല്‍ഡിഎഫ് തയാറായിരുന്നു. എന്നാല്‍ ജോര്‍ജ് ജെ. മാത്യുവിന്റെ ചില പ്രസ്താവനകളാണ് സിപിഎമ്മിനെ മാറ്റിച്ചിന്തിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്തന്.
തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും സ്വതന്ത്രനായും കോണ്‍ഗ്രസുകാരനായും നില്‍ക്കുമെന്നു കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എല്‍ഡിഎഫ് നിലപാടില്‍ മാറ്റിയത്. പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എല്‍ഡിഎഫ് ആലോചിക്കുന്നുതയാണ് അറിയുന്നത്.












Click it and Unblock the Notifications