Get Updates
Get notified of breaking news, exclusive insights, and must-see stories!

2 രൂപ അരി പദ്ധതി തടയാന്‍ കമ്മീഷന് അധികാരമില്ല

High Court
കൊച്ചി: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

പദ്ധതി നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി തള്ളി. പദ്ധതിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്ന ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് ഒല്ലൂര്‍ എം.എല്‍.എ. രാജാജി മാത്യു തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണെന്നും അതിനാല്‍ ഇടപെടരുതെന്നും കാണിച്ച് ഭക്ഷ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചിരുന്നുവെന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി രണ്ടുരൂപയ്ക്ക് അരി പദ്ധതി വ്യാപകമായി നടപ്പാക്കിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ പദ്ധതി തടഞ്ഞത്. പദ്ധതി തടയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും അവരാണ് പരാതി നല്‍കിയതെന്നുമുള്ള ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തിയതോടെ അരി വിവാദം തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+