ശശീന്ദ്രന്റെ മരണം ചാക്ക് രാധാകൃഷ്ണന്‍ മൂന്നാംപ്രതി
കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര പട്ടിക(എഫ്‌ഐആര്‍) സമര്‍പ്പിച്ചു.
കേസില്‍ ആകെ മൂന്ന് പ്രതികളാണുള്ളത്. മലബാര്‍ സിമന്റസ് എം.ഡി.സുന്ദരമൂര്‍ത്തിയാണ് ഒന്നാം പ്രതി. എംഡിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സൂര്യനാരായണന്‍ രണ്ടാം പ്രതിയും വ്യവസായി വിഎം രാധാകൃഷ്ണനെ മൂന്നാം പ്രതിയുമാക്കിയാണ് പ്രഥമ വിവര പട്ടിക സമര്‍പ്പിച്ചത്.
ശശീന്ദ്രന്റെ ഭാര്യയുടെ ഹര്‍ജി പ്രകാരം ഹൈക്കോടതിയാണ് കേസ് അന്വേഷണം സി.ബി.ക്കെ് കൈമാറിയത്. അന്വേഷണത്തെ സര്‍ക്കാരും എതിര്‍ത്തിരുന്നില്ല. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിലെ അഡീഷണല്‍ എസ്പി നന്ദകുമാരന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications