വിഎസിന് ഉജ്ജ്വല വരവേല്‍പ്പ്

ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ജനപ്രിയ നേതാവിനെ സ്വീകരിയ്ക്കാനായി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണെത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടറി പി. ഉണ്ണി പൂമാലയണിയിച്ച് വി.എസിനെ സ്വീകരിച്ചു.
ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പ്രകടനപത്രിക പൂര്‍ണവിജയത്തോടെ നടപ്പാക്കുമെന്ന് വിഎസ് പറഞ്ഞു. തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തിക്കും. ജനങ്ങളെ കാണുമ്പോള്‍ ആരോഗ്യം പതിന്‍മടങ്ങായി വര്‍ധിക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. അരമണിക്കൂറിനുശേഷം റെയില്‍വെ സ്‌റ്റേഷനു പുറത്തെത്തിയ വി.എസ് റസ്റ്റ് ഹൗസിലേയ്ക്കുപോയി.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ ഏറ്റവും തിരക്കുള്ള താരമായി വിഎസ് മാറുകയാണ്.












Click it and Unblock the Notifications