ലിബിയയില്‍ മിസൈല്‍ വര്‍ഷം; 64 മരണം

ഇറാഖ് യുദ്ധത്തിന് ശേഷം അറബ് ലോകം സാക്ഷ്യം വഹിയ്ക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ലിബിയയില്‍ അരങ്ങേറുന്നത്. 'ഓപ്പറേഷന്‍ ഒഡിസിഡോണ്‍' എന്നു പേരിട്ട പാശ്ചാത്യ ആക്രമണത്തില്‍ സഖ്യസേന 110 ടോമാഹാക് മിസൈലുകളും 40 ബോംബുകളുമാണ് ലിബിയന്‍ സേനാകേന്ദ്രങ്ങളില്‍ വര്‍ഷിച്ചത്.
തലസ്ഥാനമായ ട്രിപ്പോളിയും മെഡിറ്ററേനിയന്‍ തീരത്തെ മിസ്രാത തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപത് സേനാ കേന്ദ്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കയുടെയും ബ്രിട്ടന്റെയും പടക്കപ്പലുകളിലും അന്തര്‍വാഹിനികളിലും നിന്നാണ് മിസൈലുകള്‍ പ്രയോഗിച്ചത്. ആക്രമണത്തില്‍ ലിബിയയുടെ വ്യോമത്താവളങ്ങള്‍ക്കും സൈനിക സന്നാഹങ്ങള്‍ക്കും വന്‍നാശം സംഭവിച്ചതായി സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചു.
തെക്കന്‍ ട്രിപ്പോളിയില്‍ കേണല്‍ ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബ് അല്‍ അസീസിയ സൈനികത്താവളത്തിന് സമീപവും സഖ്യസേനാ വിമാനം ബോംബുകള്‍ വര്‍ഷിച്ചു. ഗദ്ദാഫിക്ക് സംരക്ഷണം നല്‍കാന്‍ സൈനികരും അനുയായികളും ഉള്‍പ്പെടെ ആയിരത്തിലേറെ വരുന്ന ജനക്കൂട്ടം അല്‍ അസീസിയ മനുഷ്യകവചമായി നി്ല്‍ക്കുകയാണ്.
യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടെ 22 രാഷ്ട്രങ്ങളാണ് ലിബിയയ്‌ക്കെതിരെയുള്ള സൈനിക സഖ്യത്തിലുള്ളത്. ഈ രാജ്യങ്ങളുടെ നേതാക്കള്‍ ശനിയാഴ്ച പാരീസില്‍ ചേര്‍ന്ന് സൈനികാക്രമണത്തിന് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
അതേ സമയം പാശ്ചാത്യ ആക്രമണകാരികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ദേശീയ ടെലിവിഷനിലൂടെ ലിബിയന്‍ ഭരണാധികാരി കേണല്‍ ഗദ്ദാഫി പ്രഖ്യാപിച്ചു. ലിബിയന്‍ ജനതയ്ക്ക് ആയുധങ്ങള്‍ കൈമാറുമെന്നും ഗദ്ദാഫി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications