ഭാവി രാജകുമാരിക്ക് മൂന്നരക്കോടിയുടെ കാറുകള്‍

രാജകീയ വിവാഹത്തെക്കുറിച്ചുള്ള എന്തും ഇപ്പോള്‍ അവിടെ വാര്‍ത്തയാണ്. ഇതില്‍ ഏറ്റവും പുതിയത് വിവാഹത്തിനെത്തുന്ന വാഹനം തന്നെ. പരമ്പരാഗത രീതിയില്‍ കുതിരവണ്ടിയിലേറി വരുന്ന പതിവ് മാറ്റാനാണ് വില്യം രാജകുമാരന്റെ തീരുമാനം. ഭാവിവധു കേറ്റിന്റെ നിര്‍ബന്ധപ്രകാരമാണ് ഇതെന്നും പറയപ്പെടുന്നു.
വിവാഹത്തിനായി പുത്തന്‍ ജഗ്വാര്‍ എക്‌സ്‌ജെ ആഡംബര കാറുകള്‍ തന്നെ വേണമെന്നായിരുന്നു കേറ്റിന്റെ ആവശ്യം. ഭാവി രാജകുമാരിയെ സന്തോഷിപ്പിയ്ക്കുന്നതിനായി 3.56 കോടി രൂപയുടെ (5,00,000 ലക്ഷം പൗണ്ട്) ഏഴ് പുത്തന്‍ ജഗ്വാര്‍ആഡംബര കാറുകളാണ് രാജകുടുംബം വാങ്ങിയിരിക്കുന്നത്.
രാജകീയ വാഹനങ്ങളായി വിശേഷിപ്പിയ്ക്കുന്ന റോള്‍സ് റോയ്‌സിനും ബെന്റ്‌ലിയ്ക്കും തിരിച്ചടിയാണിതെന്നു പറയപ്പെടുന്നു. വിവാഹവേളയില്‍ ജഗ്വാര്‍ താരമായി മാറുന്നതോടെ മറ്റു ആഡംബരകാറുകളെല്ലാം പിന്നലായിപ്പോകും. ഏപ്രില്‍ 29 ന് ലണ്ടനിലാണ് ലോകം കാത്തിരിയ്ക്കുന്ന രാജകീയവിവാഹം നടക്കുന്നത്.












Click it and Unblock the Notifications