കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച

57 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് തിങ്കളാഴ്ച രാത്രിയോടെ തന്നെ ധാരണയായി. ബാക്കിയുള്ള 24 സീറ്റില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സ്‌ക്രീനിങ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും അതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക. സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച 57 പേരുകള്‍ക്കു തിരഞ്ഞെടുപ്പു സമിതി അംഗീകാരം നല്‍കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ അട്ടിമറിയ്ക്കപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്ന് ബാക്കി സ്ഥാനാര്‍ഥികളുടെ കാര്യം പുനപരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു സമിതി ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമരൂപം നല്‍കും.
സ്ഥാനാര്‍ഥി പട്ടികയില്‍ പകുതിയോളം പേര്‍ യുവാക്കളും പുതുമുഖങ്ങളുമാണെന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പട്ടികയില്‍ മാറ്റങ്ങളുണ്ടായേക്കും. കെ.മുരളീധരന്‍, പത്മജ വേണുഗോപാല്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു.












Click it and Unblock the Notifications