കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കിലീക്‌സ് സഭയെ ഇളക്കിമറിച്ചു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: വിക്കിലീക്‌സ് വെളിപ്പെടുത്തലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. 2008ലെവിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ നല്‍കിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലാണ് സഭകളെ ഇളക്കിമറിച്ചത്.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രാവിലെ അല്‍പ്പനേരം നിര്‍ത്തിവെച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കി. ഈ വിഷയം പരിഗണിയ്ക്കാമെന്ന് ലോക്‌സഭ സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. ഇതംഗീകരിച്ച പ്രതിപക്ഷം വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തണമെന്ന് എന്നാവശ്യപ്പെട്ടു ബഹളം വയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സുഷമ സ്വരാജ്, സിപിഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ശരദ് യാദവ് എന്നിവര്‍ സംസാരിച്ചു. അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

ധനബില്‍ പാസാക്കിയതിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി പവന്‍കുമാര്‍ ബന്‍സാലും പ്രണബ് മുഖര്‍ജിയും മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 2.00 വരെ ഇരുസഭകളും നിര്‍ത്തിവെക്കുന്നതായി സ്?പീക്കര്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.

English summary
The WikiLeaks' expose on the cash-for-votes issue paralysed proceedings in Parliament today with Opposition demanding immediate discussion on Prime Minister Manmohan Singh's statement on the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X