ജേക്കബ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അങ്കമാലിക്കു പകരം മൂവാറ്റുപുഴ നല്‍കണമെന്നു ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതു നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തതോടെ ജേക്കബ് വിഭാഗം വഴങ്ങുകയായിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പിറവത്ത് വീണ്ടും ജേക്കബുമാര്‍ തമ്മിലുള്ള മത്സരത്തിന് വേദിയൊരുങ്ങുകയാണ്. സ്വന്തം കേരള കോണ്‍ഗ്രസിന്റെ ബാനറില്‍ പലതവണ നിയമസഭയിലെത്തിയ ടിഎം ജേക്കബിനെ 550 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ എംജെ ജേക്കബ് പരാജയപ്പെടുത്തിയിരുന്നു. യുഡിഎഫ് വിട്ട് കരുണാകരന്റെ ഡിഐസിയ്‌ക്കൊപ്പം പോയതിന്റെ പകയില്‍ അന്ന് കോണ്‍ഗ്രസുകാരാണ് ടിഎമ്മിന് പാര പണിതത്.
അതെല്ലാം ഒതുക്കി കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിയ്ക്കാന്‍ ടിഎം ജേക്കബും ചെങ്കൊടിയുടെ കീഴിയില്‍ മണ്ഡലം ഉറപ്പിച്ചുനിര്‍ത്താന്‍ എംജെ ജേക്കബും വരുമ്പോള്‍ പിറവത്തെ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications