ഉമ്മന്‍ ചാണ്ടി പറയുന്നത് ഹിമാലയന്‍ നുണകള്‍: വിഎസ്

അഴിമതിക്കാര്യത്തില്‍ മന്‍മോഹന്‍ സിങ് നരസിംഹറാവുവിനെ പിന്നാലാക്കിയിരിക്കുകയാണ്. തന്റെ മകനും കുടുംബത്തിനുമെതിരെ ഉമ്മന്‍ ചാണ്ടി ഹിമാലയന്‍ നുണകളാണ് പറഞ്ഞുണ്ടാക്കുന്നതെന്നും വി.എസ് പറഞ്ഞു. മകനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞതിന് ശേഷം ഉമ്മന്‍ചാണ്ടിയ്ക്ക് മിണ്ടാട്ടമില്ല. അന്വേഷണം പ്രഖ്യാപിക്കാമെന്ന് പറഞ്ഞിട്ടും തെളിവുകള്‍ നല്‍കാതെ കള്ളപ്രചാരവേല നടത്തുകയാണ് ഉമ്മന്‍ചാണ്ടി. പാമോയില്‍ കേസിലെ പ്രതികള്‍ ഓരോന്നായി തുറന്നുകാട്ടപ്പെടുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതു സര്‍ക്കാരുകളുടെ വികസന തുടര്‍ച്ച ഇല്ലാതാക്കുന്ന സമീപനമാണ് മാറിമാറി വരുന്ന യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. സുസ്ഥഥിരമായ ഇടതു ഭരണമാണ് സംസ്ഥാന നേട്ടത്തിന് വേണ്ടത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെടുമ്പോള്‍ യുഡിഎഫ് വലിയ ചര്‍ച്ചയിലാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. യുഡിഎഫിലെ സീറ്റ് തര്‍ക്കത്തെയും മുഖ്യമന്ത്രി പരിഹസിച്ചു.
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications