സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എമ്മില്‍ പ്രതിസന്ധി

കലാപക്കൊടിയുമായി കല്ലൂപ്പാറ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി രംഗത്ത് വന്നിരിയ്ക്കുന്നത്. എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കിയപ്പോള്‍ തനിക്ക് മാത്രം നിഷേധിച്ചതില്‍ നീതിയില്ലെന്ന് പുതുശ്ശേരി പറഞ്ഞു. എന്നാല്‍ കല്ലൂപ്പാറ മണ്ഡലം ഇല്ലാതായതുകൊണ്ടാണ് പുതുശ്ശേരിക്ക് സീറ്റ് നല്‍കാതിരുന്നതെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. പുതുശ്ശേരി അവകാശമുന്നയിച്ച തിരുവല്ല സീറ്റില്‍ വിക്ടര്‍ ടി തോമസ് മത്സരിക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
തനിക്ക് സീറ്റ് നിഷേധിച്ചത് മാദ്ധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് പുതുശ്ശേരി പറഞ്ഞു. ഭാവിപരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും പുതുശേരി പറഞ്ഞു. വിമതനായി പുതുശ്ശേരി മത്സരിയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍.
മറ്റൊരു തര്‍ക്ക മണ്ഡലമായിരുന്ന ചങ്ങനാശേരിയില്‍ നിലവിലെ എംഎല്‍എ സി.എഫ് തോമസ് മല്‍സരിക്കും. സീറ്റിനു വേണ്ടി രംഗത്തുണ്ടായിരുന്ന ജോബ് മൈക്കിളിനു തളിപ്പറമ്പ് സീറ്റ് നല്‍കി പ്രശ്‌നം പരിഹരിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പാലായിലും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് തൊടുപുഴയിലും മല്‍സരിക്കും.
മോന്‍സ് ജോസഫ് ( കടുത്തുരുത്തി), അഡ്വ. മുഹമ്മദ് ഇക്ബാല്‍ (പേരാമ്പ്ര), തോമസ് ചാഴിക്കാടന്‍ (ഏറ്റുമാനൂര്‍), കെ. കുശലകുമാര്‍ (ആലത്തൂര്‍), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ടി.യു കുരുവിള (കോതമംഗലം), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ഡോ. കെ.സി ജോസഫ് (കുട്ടനാട്), പി.സി ജോര്‍ജ് (പൂഞ്ഞാര്‍), ഫ്രൊ. എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.












Click it and Unblock the Notifications