കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സഖ്യം; എംആര്‍ മുരളിയെ പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

പാലക്കാട്: ഇടതുപകഷ ഏകോപന സമിതിയില്‍ നിന്നും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ മുരളി.എംആര്‍. മുരളിയെ പുറത്താക്കി. സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഹകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

അവസരവാദ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.ഇടത് ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മുരളിയെ ഈ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. ഇപ്പോള്‍ മുരളി ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടപടി.

ഷൊര്‍ണൂര്‍ നഗരസഭാ കൌണ്‍സിലറായിരിക്കെ സിപിഎമ്മുമായി തെറ്റിയ മുരളിയുടെ നേതൃത്വത്തിലാണ് ഇടതു വിമതര്‍ ഇടതുപക്ഷ ഏകോപന സമിതി രൂപീകരിച്ചത്.

കഴിഞ്ഞ ദിവസം ചാനലിന്റെ ആഭിമുഖ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സിപിഎമ്മിനെ തോല്‍പ്പിയ്ക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് മുരളി പറഞ്ഞിരുന്നു. ഇതാണ് തിടുക്കത്തിലുള്ള നടപടിയ്ക്ക് കാരണമെന്നാണ് സൂചന.

എന്നാല്‍ തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്ന് എംആര്‍ മുരളി പ്രതികരിച്ചു. സിപിഎമ്മിന്റെ അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുരളി പറഞ്ഞു.

English summary
MR Murali who spearheaded the CPI (M) rebels found himself in the receiving end with the organization, which he gave birth to expelling him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X