Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണ പിള്ളയ്ക്ക് പരോളില്ല

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് പരോളില്ല.

പിള്ളയുടെ പരോള്‍ അപേക്ഷ ആഭ്യന്തരവകുപ്പാണ് തള്ളിയത്. പത്തു ദിവസത്തെ പരോളിനായിരുന്നു പിള്ള അപേക്ഷ നല്കിയിരുന്നത്. ഭാര്യ വത്സലയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലാണെനനും ചൂണ്ടിക്കാട്ടിയായിരുന്നു പിളള പരോള്‍ അപേക്ഷ സമര്‍പ്പിച്ചത്.

ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബാണ് പരോള്‍ ശിപാര്‍ശ നല്‍കിയത്. എന്നാല്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി കെ. ജയകുമാര്‍ ശുപാര്‍ശ തള്ളുകയായിരുന്നു. ഭാര്യയുടെ ചികില്‍സാ ആവശ്യങ്ങള്‍ക്കും തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചും പരോള്‍ അനുവദിക്കണമെന്നായിരുന്നു പിള്ളയുടെ അപേക്ഷ. എന്നാല്‍ പരോള്‍ അനുവദിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു

നേരത്തെ പിള്ളയ്ക്ക് പരോള്‍ നല്‍കുന്നത് കൊട്ടാരക്കരയില്‍ ക്രമസമാധാന നില തകരാറിലാക്കുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരോള്‍ തള്ളിയത് കൊട്ടാരക്കരയില്‍ മത്സരിയ്ക്കാനുള്ള ബാലകൃഷ്ണ പിള്ളയുടെ തീരുമാനത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+