പിള്ളയ്ക്ക് ഗുമസ്തപ്പണി; കൂലി 53 രൂപ

ജയിലിലെ ക്ഷേമ ഉദ്യോഗസ്ഥന്റെ സഹായിയായാണു ബാലകൃഷ്ണപിള്ളയെ നിയോഗിച്ചത്. മുന്‍ ജയില്‍വകുപ്പ് മന്ത്രിയ്ക്ക് ദിവസക്കൂലിയായി 53 രൂപ ഇതിന് കിട്ടും. തടവുകാരുടെ ക്ഷേമം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുകയാണ് പിള്ളയുടെ ജോലി. തടവുകാരുടെ ഭക്ഷണം, ആരോഗ്യം, ജോലിക്കാര്യം തുടങ്ങിയ കാര്യങ്ങളാണ് പിള്ള അന്വേഷിയ്ക്കുക.
സമൂഹത്തില്‍ പിള്ളയുടെ സ്ഥാനവും ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിപുണതയും കണക്കിലെടുത്താണു ജയിലില്‍ താരതമ്യേന എളുപ്പവും മാന്യവുായ ഈ ജോലി അദ്ദേഹത്തിനു നല്‍കിയത്.
അതേസമയം ബാലകൃഷ്ണപിള്ളയുടെ പരോളിന്റെ കാര്യം ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിയ്ക്കും. ഇതുസംബന്ധിച്ച ഫയല്‍ ഇലക്ഷന്‍ കമ്മീഷനു കൈമാറി.ഭാര്യക്ക് അസുഖമായതിനാല്‍ അടിയന്തര പരോള്‍ അനുവദിക്കണമെന്നു കാട്ടി പിളള നേരത്തെ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുകൂല തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ അടുത്തദിവസങ്ങളില്‍ പിള്ളയ്ക്കു പരോള്‍ ലഭിക്കും.












Click it and Unblock the Notifications