പിള്ള കൊട്ടാരക്കരയില്‍ പത്രിക നല്‍കും

പിളളയ്‌ക്കൊപ്പം ഡോക്ടര്‍ എന്‍.എന്‍. മുരളിയും കൊട്ടാരക്കരയില്‍ പത്രിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ പിളളയുടെ പത്രിക തിരഞ്ഞെടുപ്പു കമ്മിഷന്‍ തളളിയാല്‍ പകരം മത്സരിക്കാനാണിത്.
പത്തനാപുരത്ത് ബാലകൃഷ്ണ പിള്ളയുടെ മകനും നടനുമായ കെബി. ഗണേഷ് കുമാര്‍ മത്സരിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം മുതിര്‍ന്ന നേതാവ് വേണുഗോപാലന്‍ നായരാണ് ഇക്കാര്യമറിയിച്ചത്.
പിളള മത്സരിക്കുന്ന കാര്യം ഐകകണ്‌ഠ്യേനയാണു തീരുമാനിച്ചത്. പിളളയ്‌ക്കെതിരായ കോടതിവിധിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ പിള്ളയുടെ സ്ഥാനാര്‍ഥിത്വം എതിര്‍പക്ഷം തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമോയെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ ആശങ്കയുണ്ട്.












Click it and Unblock the Notifications