മതങ്ങളോട് ആഭിമുഖ്യമില്ലാത്തവര്‍ ഏറുന്നു
ഡള്ളാസ്: പല ലോകരാഷ്ട്രങ്ങളിലും മതങ്ങള്‍ അന്യം നിന്നുപോവുകയാണെന്ന് പഠനങ്ങള്‍. സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തി ഒമ്പത് രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് മതങ്ങള്‍ മരണത്തിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഒരു മതത്തോടും ആഭിമുഖ്യം പ്രകടിപ്പിയ്ക്കാത്ത ഇവിടത്തെ ജനങ്ങള്‍ മതരഹിതര്‍ എന്ന് രേഖപ്പെടുത്താനാണ് താത്പര്യം കാണിയ്ക്കുന്നതെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
ആസ്ത്രേലിയ കാനഡ, ചെക്ക് റിപ്പബ്ലിക് , ഫിന്‍ലന്‍ഡ് , ഹോളണ്ട് , ന്യൂസിലന്‍ഡ് , സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാരിലാണ് മതത്തോടുള്ള ആഭിമുഖ്യം കുറയുന്നത്. ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയും അരിസോണ സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്.
ന്യൂസിലാന്‍ഡിലെ ജനതയില്‍ 35 ശതമാനം പേരും തങ്ങള്‍ മതമില്ലെന്ന നിലപാടിലാണ്. അഞ്ച് വര്‍ഷം മുമ്പ് 29 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ നിലപാടുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ചെക്ക് റിപ്പബഌക്കില്‍ 60 ശതമാനം ജനങ്ങള്‍ക്കും ഒരു മതത്തോടും ആഭിമുഖ്യമില്ല. ചെക്കില്‍ തന്നെയാണ് മതങ്ങളുടെ നിലനില്പിന് ഏറ്റവുമധികം ഭീഷണിയുള്ളത്.
മതങ്ങള്‍ക്കൊപ്പം പലരാജ്യങ്ങളിലും ഭാഷകളും അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ലോകത്തിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളാണ് മതത്തിനും ഭാഷയ്ക്കും ഭീഷണിയാകുന്നെതന്ന് പഠനം വിശദീകരിയ്ക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications