കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതങ്ങളോട് ആഭിമുഖ്യമില്ലാത്തവര്‍ ഏറുന്നു

  • By Ajith Babu
Google Oneindia Malayalam News

ഡള്ളാസ്: പല ലോകരാഷ്ട്രങ്ങളിലും മതങ്ങള്‍ അന്യം നിന്നുപോവുകയാണെന്ന് പഠനങ്ങള്‍. സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തി ഒമ്പത് രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് മതങ്ങള്‍ മരണത്തിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഒരു മതത്തോടും ആഭിമുഖ്യം പ്രകടിപ്പിയ്ക്കാത്ത ഇവിടത്തെ ജനങ്ങള്‍ മതരഹിതര്‍ എന്ന് രേഖപ്പെടുത്താനാണ് താത്പര്യം കാണിയ്ക്കുന്നതെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.

ആസ്‌ത്രേലിയ കാനഡ, ചെക്ക് റിപ്പബ്ലിക് , ഫിന്‍ലന്‍ഡ് , ഹോളണ്ട് , ന്യൂസിലന്‍ഡ് , സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാരിലാണ് മതത്തോടുള്ള ആഭിമുഖ്യം കുറയുന്നത്. ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയും അരിസോണ സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്.

ന്യൂസിലാന്‍ഡിലെ ജനതയില്‍ 35 ശതമാനം പേരും തങ്ങള്‍ മതമില്ലെന്ന നിലപാടിലാണ്. അഞ്ച് വര്‍ഷം മുമ്പ് 29 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ നിലപാടുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ചെക്ക് റിപ്പബഌക്കില്‍ 60 ശതമാനം ജനങ്ങള്‍ക്കും ഒരു മതത്തോടും ആഭിമുഖ്യമില്ല. ചെക്കില്‍ തന്നെയാണ് മതങ്ങളുടെ നിലനില്‍പിന് ഏറ്റവുമധികം ഭീഷണിയുള്ളത്.

മതങ്ങള്‍ക്കൊപ്പം പലരാജ്യങ്ങളിലും ഭാഷകളും അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ലോകത്തിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളാണ് മതത്തിനും ഭാഷയ്ക്കും ഭീഷണിയാകുന്നെതന്ന് പഠനം വിശദീകരിയ്ക്കുന്നു.

English summary
A study using census data from New Zealand and eight other countries suggests religion is set for extinction in all these nations, researchers say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X