Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ കോണ്‍ഗ്രസ് പട്ടിക പുറത്തുവന്നു

Congress
ദില്ലി: നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ 23 സിറ്റിങ് എംഎല്‍എ മാര്‍ക്കും ഏഴ് വനിതകള്‍ക്കും ഒട്ടേറെ പുതുമുഖങ്ങള്‍ക്കും സീറ്റ് നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 57 സീറ്റുകളുടെ കാര്യത്തില്‍ തിങ്കളാഴ്ചതന്നെ ധാരണയായിരുന്നു. ബാക്കി സീറ്റുകളായിരുന്നു ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ തീരുമാനിച്ചത്.

മലമ്പുഴയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ മത്സരിക്കുക ലതികാ സുഭാഷ് ആണ്. മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കെപിസിസി. സെക്രട്ടറിയുമായ ലതികാ സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു. . കെ. മുരളീധരന് വട്ടിയൂര്‍കാവില്‍ സീറ്റ് നല്‍കി.

ഷൊറണൂരില്‍ എം.ആര്‍.മുരളിയെ പിന്തുണയ്ക്കുന്നതിനു പകരം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന് പ്രഖ്യാപിതിനെ തുടര്‍ന്ന് ഇടതുപക്ഷ ഏകോപനസമിതിയില്‍ നിന്നും പുറത്തായ എംആര്‍ മുരളിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് തീരുമാനം.

മാരത്തണ്‍ ചര്‍ച്ചകള്‍ക്കും വെട്ടിത്തിരുത്തലുകള്‍ക്കും ശേഷം ചൊവ്വാഴ്ച രാത്രി വൈകി സ്ഥാനാര്‍ഥിപട്ടിക അംഗീകരിച്ചപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട പലരും ഒഴിവാക്കപ്പെട്ടു.എ്ന്നാല്‍ അപ്രതീക്ഷിതമായി പലരും സ്ഥാനാര്‍ഥികളാവുകയും ചെയ്തു. ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ എവി ഗോപിനാഥ്, എംഎം ഹസ്സന്‍, ടി സിദ്ദിഖ്,പത്മജാ വേണുഗോപാല്‍,ശൂരനാട് രാജശേഖരന്‍,മോഹന്‍ കുമാര്‍, പി.മോഹന്‍രാജ്,പ്രൊഫ.ജി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

യുവാക്കളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ താത്പര്യമില്ലെന്ന സന്ദേശം കേരള നേതൃത്വത്തെ രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വനിതകള്‍ക്ക് പത്ത് സീറ്റ് നല്‍കണമെന്ന് സോണിയാ ഗാന്ധിയും നിര്‍ബന്ധം പിടിച്ചു. അവസാനഘട്ടത്തില്‍ സീറ്റ് ചര്‍ച്ച പ്രതിസന്ധിയിലാക്കിയത് ഇതായിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് ഏഴു സീറ്റുകള്‍ വനിതകള്‍ക്ക് നീക്കിവെക്കാന്‍ തീരുമാനമായത്. പത്തുസീറ്റുകള്‍ വേണമെന്ന നിര്‍ദേശത്തില്‍ അയവുവരുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായി. എന്നാല്‍ മലമ്പുഴയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പിന്നീട് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ പ്രത്യേക ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ ലതികാ സുഭാഷിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+