കലാം മരിച്ചെന്ന ട്വീറ്റുകള്‍ ആശങ്ക പരത്തി
ദില്ലി: മൈക്രോ ബ്ലോഗിങ് വെബ്‍സൈറ്റായ ട്വിറ്ററില്‍ ചൊവ്വാഴ്ചത്തെ ചൂടുള്ള വിഷയം മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'മരണ'ത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. കലാം അന്തരിച്ചുവെന്ന തെറ്റായ ട്വീറ്റ് വന്നത് നെറ്റിസെന്‍സിനെ അങ്കലാപ്പിലാക്കി. മൊബൈല്‍ ഫോണുകളിലൂടെ എസ്.എം.എസ്സായി പരന്ന വാര്‍ത്തയാണ് ട്വിറ്ററിലും വന്നത്.
കലാമിന്റെ 'മരണ'വാര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആദരാഞ്ജലികളും അതിനെ നിഷേധിച്ചുള്ള ട്വീറ്റുകളായി നിറഞ്ഞതോടെ ജനം ആശയക്കുഴപ്പത്തിലായി. ഇതിനിടെ പ്രശസ്ത നോവലിസ്റ്റ് ശോഭാ ഡേ അനുശോചനമറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതോടെ സംഭവം സത്യമാണെന്ന് കുറേപ്പേരെങ്കിലും ധരിച്ചു. നിജസ്ഥിതിയറിയാന്‍ ജനം ഇന്റര്‍നെറ്റിനെ ആശ്രിയിച്ചതോടെ ചൊവ്വാഴ്ച ഗൂഗിള്‍ ട്രെന്റിലെ ഉയര്‍ന്ന് 20 സെര്‍ച്ചുകളില്‍ ഒന്നായും ഇതുമാറി. ഇതിനിടെ വാര്‍ത്ത തെറ്റാണെന്നറിഞ്ഞ ശോഭ, ട്വീറ്റ് ഡിലീറ്റുചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും അബ്ദുള്‍ കലാമിന്റെ ഉപദേശകനുമായ ഡോ. ഹഫീസ് മുഹമ്മദ് അലാദിന്‍(80) തിങ്കളാഴ്ച അന്തരിച്ചതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്.












Click it and Unblock the Notifications