Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെന്നിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധി വാശിപിടിച്ചു

Rahul Gandhi
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക വൈകിയത് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പിടിവാശി മൂലമാണെന്ന് റിപ്പോര്‍ട്ട്.

രാഹുലിന്റെ സംഘത്തിലെ കെ ടി ബെന്നിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തന്റെ നിര്‍ദ്ദേശം സ്വീകരിക്കപ്പെടുന്നതുവരെ പട്ടികതയ്യാറാവില്ലെന്ന വാശിയിലായിരുന്നുവത്രേ രാഹുല്‍. രാഹുലിന്റെ നിര്‍ദ്ദേശം സ്വീകരിക്കാതെ പട്ടിക പുറത്തിറക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും നടന്നില്ല.

ചൊവ്വാഴ്ച രാവിലെ 9.30നു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാഹുലുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിരുന്നു. എന്നാല്‍, കേരളാനേതൃത്വം തനിക്കു സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയാണെന്ന ബെന്നിയുടെ പരാതിയേത്തുടര്‍ന്ന് രാഹുല്‍ ഇരുവരെയും കാണാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്നു നടന്ന ഫോണ്‍ സംഭാഷണങ്ങളില്‍ രമേശും ഉമ്മന്‍ചാണ്ടിയും ബെന്നിയെ ചാലക്കുടി സീറ്റില്‍ നിര്‍ത്താന്‍ സമ്മതിച്ചതോടെയാണു രാഹുല്‍ അയഞ്ഞതും ഹൈക്കമാന്‍ഡ് അന്തിമപട്ടിക അംഗീകരിച്ചതും. യൂത്ത് കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പു ചുമതലക്കാരന്‍ എന്ന നിലയിലാണു കെ.ടി. ബെന്നി രാഹുലിന് പ്രിയപ്പെട്ടവനായത്.

കേരളനേതൃത്വം ആദ്യമേ തന്നെ ബെന്നിയെന്ന പേര് പട്ടികയില്‍ നിന്നും വെട്ടിക്കളഞ്ഞിരുന്നുവത്രേ. എന്നാല്‍ ബെന്നിയുടെ തമിഴ്‌നാട്ടിലെ പ്രവര്‍ത്തനമികവ് ചൂണ്ടിക്കാട്ടി രാഹുല്‍ ഇയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വാശിപിടിക്കുകയായിരുന്നു.

കേരളത്തിലെ നേതാക്കള്‍ 'അജ്ഞാത'നെന്നു വിശേഷിപ്പിച്ച ബെന്നി ഒരിക്കല്‍പ്പോലും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയാകാത്തയാളാണ്. മൂക്കന്നൂര്‍ സ്വദേശിയായ ബെന്നിക്കു ചാലക്കുടി മണ്ഡലം നല്‍കണമെന്നാണു ശിപാര്‍ശ. 1999ല്‍ കാലടി ശ്രീശങ്കര കോളജിലെ മാഗസിന്‍ എഡിറ്ററും 2000ല്‍ യൂണിയന്‍ ചെയര്‍മാനുമായിരുന്നു ബെന്നി.

യുപിഎ. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'പാവപ്പെട്ടവരുടെ സേന'യുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍കൂടിയാണ് ബെന്നി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+