Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല സന്ദേശം: ലാപ്‌ടോപ്പ് ബാബ അറസ്റ്റില്‍

മുംബൈ: യുവതിക്ക് അശ്ലീല സന്ദേശമയച്ച ഗുരു രാഹുല്‍ രാംകുമാര്‍ സച്ചന്‍ എന്ന ലാപ്‌ടോപ് ബാബ അറസ്റ്റിലായി.

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ സ്വന്തമായി ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്ന സച്ചന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു ബിസിനസ് എക്‌സിസ്യുട്ടീവിനും അവരുടെ സ്ഥാപനത്തിലെ മറ്റു യുവതികള്‍ക്കുമാണ് സന്ദേശമയച്ചത്.

ആശ്രമത്തിലെ ഒരു ശിഷ്യന്‍ സമ്മാനിച്ച ലാപ്‌ടോപുമായി നാടുചുറ്റിയിരുന്ന സ്വാമിക്ക് നാട്ടുകാരാണ് ലാപ് ടോപ്പ് ബാബ എന്നു പേരിട്ടത്. ആശ്രമത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്ത് ബാബ യുവതികള്‍ക്ക് സന്ദേശം അയയ്ക്കുകയായിരുന്നു പതിവ്.

ഐ.ടി ആക്ടിലെ 67 വകുപ്പ് പ്രകാരവും ഐ.പി.സി 345, 509 പ്രകാരവുമാണ് പോലീസ് ബാബയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ദില്ലിയിലെ ദില്‍ഷദ് ഗാര്‍ഡന്‍ സ്വദേശിയാണ് സച്ചന്‍. 1998ലാണ് ഇയാള്‍ പുനെയില്‍ എത്തി സ്ഥിരതാമസമാക്കിയത്. ഇവിടെ ഒരു ആശ്രമവും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെവച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹം ചെയ്തു കൊടുത്തില്ല. ഇതില്‍ നിരാശനായ സച്ചന്‍2009ല്‍ നാടുവിട്ട് ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള ഗ്രാമത്തില്‍ ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് ആറ് മാസം മുമ്പ് ഇയാള്‍ നേരത്തേ പ്രണയിച്ചിരുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു. ആദ്യം യുവതി ഇത് കാര്യമാക്കിയിരുന്നില്ല.

എന്നാല്‍ വീണ്ടും തുടര്‍ന്നപ്പോള്‍ അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ യുവതിയെക്കുറിച്ച് അശ്ലീലങ്ങള്‍ എഴുതിയ മെയിലുകള്‍ ഇയാള്‍ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഇയാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തുപോന്നത്.

യുവതി പരാതി നല്‍കിയതിന് പിന്നാലെ മൂന്നു ദിവസം അന്വേഷണം നടത്തിയശേഷമാണ് ഇയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. ഇന്റര്‍നെറ്റ് ഹാക്കിങിലും മറ്റും ഇയാള്‍ക്കുള്ള വൈഭവം അത്ഭുതകരമാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+