കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലമ്പുഴയില്‍ വിഎസിനെതിരെ തോക്കുസ്വാമി

  • By Lakshmi
Google Oneindia Malayalam News

മലമ്പുഴ: ആത്മീയത വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ മലമ്പുഴയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ മത്സരിക്കുന്നു. വിഎസ് ആളു ശരിയല്ലെന്ന് അദ്ദേഹത്തിന് ഒരു കൊട്ടുകൊടുക്കാനാണ് താന്‍ മലമ്പുഴയില്‍ മത്സരിക്കുന്നതെന്നുമാണ് ഭദ്രാനന്ദ പറയുന്നത്.

ചലച്ചിത്രതാരം കെബി ഗണേഷ് കുമാര്‍ മത്സരിക്കുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഭദ്രാനനന്ദയുടെ ഹിമവല്‍ അഗ്നി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. പത്തനാപുരത്ത് ഗണേഷ് തന്നെ വിജയിക്കട്ടെയെന്നാണ് ഭദ്രാനന്ദ പറയുന്നത്.

കൊല്ലം ജില്ലയിലെ ചെമ്മമുക്ക് ജെയിംസ് ടവറില്‍ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച രഹസ്യ യോഗം നടന്നു. പാര്‍ട്ടി ചെയര്‍മാന്‍ ആയി സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ തന്നെ യോഗം തെരഞ്ഞെടുത്തിട്ടുണ്ട്. ലീന്‍ മാത്യു നടക്കാവില്‍ ആണ് വൈസ് ചെയര്‍മാന്‍.

കൊല്ലം മണ്ഡലത്തില്‍ അഡ്വക്കേറ്റ് സംഗീത് ലുയിസ്, കുണ്ടറ- ലെനിന്‍ മാത്യു, ഇരവിപുരം- കൊട്ടിയം നൈസാം, ചാത്തന്നൂര്‍-വിപിന്‍ കൃഷ്ണന്‍ എന്നിവര്‍ ഹിമവല്‍ അഗ്‌നി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കും.

സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് സന്തോഷ് മാധവന്‍ പൊലീസില്‍ കുടുങ്ങിയ സമയത്താണ് ഭദ്രാനന്ദ തോക്കുസ്വാമി എന്ന പേരില്‍ കുപ്രസിദ്ധനാകുന്നത്.

സന്തോഷ് മാധവന് പിന്തുണയുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയ ഭദ്രാനന്ദ സ്വയംതോക്കുചൂണ്ടി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്റെ അടുത്തയാളാണെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ ബാലേട്ടന്‍ എന്നായിരുന്നു കോടിയേരിയെപ്പറ്റി പറഞ്ഞിരുന്നത്.

ഇപ്പോള്‍ ഭദ്രാനന്ദ യുട്യൂബിലും തരംഗമാണ്. നടി കാവ്യാമാധവനെക്കുറിച്ചുള്ള പ്രസംഗം ഉള്‍പ്പെടെ അനേകം വിവാദവിഷയങ്ങളില്‍ ഇയാള്‍ യുട്യൂബില്‍ വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തോക്കു സ്വാമിയെന്നതിന് പുറമേ യുട്യൂബ് സ്വാമി എന്നും ഭദ്രാനന്ദയ്ക്ക് വിളിപ്പേരുണ്ട്.

English summary
Self styled godman Himaval Badhrananda will contest against CM VS Achuthanandan from Malampuzha constituency,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X