കിട്ടിയ സീറ്റുകളില്‍ മത്സരിക്കുന്നത് ആത്മഹത്യാപരം

മുന്നണി നല്‍കിയ നാട്ടിക, ധര്‍മടം, കുന്നംകുളം എന്നീ സീറ്റുകളില്‍ മത്സരിയ്ക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് സിഎംപി ചെയര്‍മാന്‍ എംവി രാഘവന്‍ പറഞ്ഞു. ഏകപക്ഷീയമായിട്ടാണ് കോണ്‍ഗ്രസ് ഈ സീറ്റുകള്‍ നല്‍കിയത്. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള വഴി അടഞ്ഞിട്ടില്ലെന്നും എംവിആര്‍ പറഞ്ഞു.
എംവിആറിന് വേണ്ടി പാര്‍ട്ടി ആവശ്യപ്പെട്ട അഴീക്കോട് സീറ്റ് പാര്‍ട്ടിയുമായി ആലോചിക്കാതെ മുസ്ലീം ലീഗിന് വിട്ടുകൊടുത്തതും ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ദില്ലിയില്‍ പ്രഖ്യാപിച്ചതുമാണ് അവസാന നിമിഷത്തില്‍ സിഎംപിയെ പ്രകോപിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനു പുറമേ മുന്നണിയില്‍ നിന്നും പുറത്തുപോകണമെന്നും ഒരു വിഭാഗം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications