കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥിപ്പട്ടിക; കോണ്‍ഗ്രസ് പുകയുന്നു

  • By Lakshmi
Google Oneindia Malayalam News

Cobgress Flag
തിരുവനന്തപുരം: ചൊവ്വാഴ്ച പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കാതെ പോയ നേതാക്കളുടെ അണികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കരുണാകര വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് ആരോപിച്ച് പത്മജാ വേണുഗോപാലുംകൂട്ടരുമാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പത്മജയെ മാറ്റിനിര്‍ത്തി മുരളിയ്ക്ക് സീറ്റ് നല്‍കിയത് പത്മജയെ പിന്തുണയ്ക്കുന്നവര്‍ക്ക് പിടിച്ചിട്ടില്ല.

അവഗണിച്ചുവെന്ന് ആരോപിച്ച് കരുണാകര വിഭാഗം പ്രകടനം നടത്തിയിട്ടുണ്ട്. അസംതൃപ്തരായ പ്രവര്‍ത്തകര്‍ പത്മജയുടെ വസതിയില്‍ യോഗം ചേരുന്നുണ്ട്.

ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായി ടി.സിദ്ദിഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് പ്രകടനങ്ങള്‍ നടന്നു.

സിദ്ദിഖിന് സീറ്റില്ലെങ്കില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന നിലപാടിലാണ് സിദ്ദിഖ് അനുഭാവികള്‍. കോഴിക്കോടും നേമത്തും സിദ്ദിഖ് അനുകൂലികള്‍ വ്യാപക പ്രതിഷേധവും നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അസംതൃപ്തിയാണ് സിദ്ദീഖിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിച്ചതെന്നാണ് സൂചന. രാഹുലിന്റെ ഇഷ്ടക്കാരനായ ടികെ ബെന്നി സ്ഥനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്.

ബെന്നിയ്ക്ക് ചാലക്കുടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ചാലക്കുടി ലഭിക്കുമെന്ന് കരുതിയിരുന്ന ഐവി ഗോപിനാഥും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുതിര്‍ന്ന നേതാവ് എം.എം ഹസ്സനാണ് സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു ശ്രദ്ധേയന്‍. ഹസ്സനായി ജനശ്രീ മിഷനാണ് രംഗത്തെത്തിയിരിക്കുന്നത്. ഹസ്സന് സീറ്റ് നിമഷധിച്ചതിനു പിന്നില്‍ ജനശ്രീയെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് ഇവരുടെ വാദം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥ നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

സി.എസ് സുജാതയാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. താന്‍ റിബലല്ലെന്നും സ്വതന്ത്രയായി, ചെങ്ങന്നൂരിന്റെ സ്ഥാനാര്‍ഥിയാണെന്നും ശോഭനാ ജോര്‍ജ് പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസംതൃപ്തരായ ഓര്‍ത്തഡോക്‌സ് സഭ ശോഭനയ്ക്ക് പിന്തുണ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതല്‍ സീറ്റുകള്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന് ലഭിച്ചുവെങ്കിലും വിജയസാധ്യതയുള്ള സീറ്റുകള്‍ ചെന്നിത്തല വിഭാഗം കൈയ്യടക്കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സീറ്റുണ്ടെങ്കിലും തന്റെ പലവിശ്വസ്ഥര്‍ക്കും സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിഞ്ഞിട്ടില്ല.

English summary
Faction feud hitting the Congress Party hardly after the release of Candidates list. Various factions are demanding for seats and some of them are threatening to be rebel candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X