വിഎസിനെ വളര്‍ത്തിയത് മിമിക്രിക്കാര്‍: ഗണേഷ്

മിമിക്രിക്കാര്‍ വളര്‍ത്തിയ വിഎസിന് കൂടുതല്‍ കഴിവുകള്‍ ഒന്നുമില്ല. ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് ഭരണനേട്ടമായി കാണുകയാണ് വി.എസ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒരാളെ വേട്ടയാടുന്നതാണോ വികസനം.
അത് വലിയ കാര്യമായി പറയുന്നത് ക്രൂരമായ മനസിന്റെ പര്യായമാണ്. പിള്ളയെ ജയിലിലടച്ചതുകൊണ്ട് കേരളത്തിന് എന്തു നേട്ടമാണുണ്ടാടത്. സ്വന്തം ഭാര്യ അസുഖമായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് പരോള്‍ അനുവദിക്കാത്തത് എന്ത് രാഷ്ട്രീയ മര്യാദയാണ്-ഗണേഷ് ചോദിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയ്ക്ക് ഒന്നോ രണ്ടോ പേരെ ശിക്ഷിച്ചത് പെരുപ്പിച്ചുകാട്ടി ഊറ്റംകൊള്ളുകയാണ് എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിക്കു വേണമെങ്കില്‍ ലാവ്‌ലിന്റെ പേരുപറഞ്ഞ് വോട്ട് പിടിക്കാം. അത് അദ്ദേഹം ചെയ്യാത്തത് മനസിന്റെ വലിപ്പം കൊണ്ടാണ്- അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബിന്റെ ജനഹിതം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഗണേഷ് കുമാര്‍.












Click it and Unblock the Notifications