കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജയ്ക്ക് സീറ്റില്ല; മുരളി വട്ടിയൂര്‍ക്കാവില്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന വിഐപികളുടെ കൂട്ടത്തില്‍ കെ മുരളീധരനും. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞ മുരളി ഒടുവില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് മുരളീധരന്‍ ജനവിധി തേടുക. അതേ സമയം സഹോദരി പത്മജ വേണുഗോപാലിന് സീറ്റ് നല്‍കിയിട്ടില്ല. മുന്‍കോണ്‍ഗ്രസുകാരനായ ചെറിയാന്‍ ഫിലിപ്പാണ് ഒരുഇടവേളയ്ക്കുശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുരളീധരന്റെ എതിര്‍സ്ഥാനാര്‍ത്ഥി. (കോണ്‍‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക)

കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും പലകാര്യങ്ങളിലും വ്യത്യസ്ത നിലപാടെടുത്തിരുന്ന ഇവര്‍ പലകാര്യങ്ങളിലും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോള്‍ രണ്ട് കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് മത്സരം പൊടിപാറും.

മുരളി ഐ പക്ഷക്കാരനായിരുന്നപ്പോള്‍ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു ചെറിയാന്‍. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം കിട്ടാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപിന്തുണയോടെ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ച ചരിത്രവും ചെറിയാന്‍ ഫിലിപ്പിനുണ്ട്.

മണ്ഡലത്തില്‍ ആദ്യം പ്രചാരണം തുടങ്ങിയതു ബിജെപി. സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി.വി. രാജേഷാണ്. പിന്നാലെ ഇടതുസ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പും പ്രചാരണം തുടങ്ങിയിട്ടുണ്ട്.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചൊവ്വാഴ്ച തലസ്ഥാനത്തെത്തിയ മുരളീധരനും ഉടന്‍ മണ്ഡലത്തില്‍ സജീവമാകും.

ജില്ലാകമ്മിറ്റി നിര്‍ദേശിച്ച പത്മജാ വേണുഗോപാലിനെയും മോഹന്‍കുമാറിനെയും തഴഞ്ഞാണു ഹൈക്കമാന്‍ഡ് മുരളീധരനെ വട്ടിയൂര്‍ക്കാവില്‍ തീരുമാനിച്ചത്.

കരുണാകരന്റെ മക്കളില്‍ ഒരാള്‍ ഇവിടെ മത്സരിക്കട്ടേയെന്ന നിലപാട് ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നതോടെയാണ് മുരളിയ്ക്ക് സീറ്റ് ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്. പത്മജയെ സംഘടനാ രംഗത്തു സജീവമാക്കാനാണു പാര്‍ട്ടി തീരുമാനം.

കെ. കരുണാകരന്‍ താമസിച്ചിരുന്ന ചില പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുന്ന മണ്ഡലമെന്നതു കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്നുണ്ട്.

English summary
The Congress on Tuesday night released a list of 81 candidates for the April 13 Assembly elections in Kerala. Muraleedharan to contest from Vattiyurkavu constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X