പിള്ളയ്ക്ക് പരോള്‍ നല്‍കാനാവില്ല: കോടിയേരി

ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കാനിരിക്കെയാണ് കോടിയേരിയുടെ പ്രതികരണം. ബാലകൃഷ്ണപിളളയുടെ പരോള്‍ അപേക്ഷ ആഭ്യന്തരവകുപ്പ് എതിര്‍ത്തതിനാല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പാമോലിന്‍ കേസില്‍ പ്രതിയായാല്‍ മല്‍സരിക്കില്ലെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി, ബാലകൃഷ്ണപ്പിള്ളയുടെ കാര്യത്തില്‍ നയം വ്യക്തമാക്കണം. അഴിമതിക്കേസുകളില്‍ പ്രതികളായ എംകെ മുനീര്‍, അടൂര്‍ പ്രകാശ് എന്നിവരുടെ കാര്യത്തിലും നിലപാട് പറയണമെന്നും കോടിയേരി പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന ഭാര്യ വല്‍സലയെ ശുശ്രൂഷിക്കാന്‍ പത്തു ദിവസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള നല്‍കിയ അപേക്ഷ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് തള്ളിയത്.
വിജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും കോടിയേരി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.












Click it and Unblock the Notifications