വിഎസിന് സീറ്റ് നിഷേധിച്ചിട്ടില്ല: എസ്ആര്‍പി
കൊച്ചി: തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലും കേരളത്തിലും പാര്‍ട്ടിയെ ആരു നയിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
വിഎസിന്റേതുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥിത്വപ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയത് നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. അന്തിമ തീരുമാനം പാര്‍ട്ടിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കൈക്കൊണ്ടത്- അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ വിഎസിന് സീറ്റ് നിഷേധിച്ചുവെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നുവെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചുവെന്ന് പറയുന്നത് ശരിയല്ല. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കം വന്നാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന പോളിറ്റ്ബ്യൂറോയുടെ നിലപാട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചില്ലെന്ന വാദവും തെറ്റാണ്.
പതിനെട്ടാം തീയതിയാണ് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പുറത്ത് വിട്ടത്. അതിന് മുമ്പ് ഉണ്ടായ വാര്‍ത്തകളെല്ലാം ഊഹാപോഹം മാത്രമാണ്-എസ്ആര്‍പി പറഞ്ഞു,












Click it and Unblock the Notifications