Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയുടെ പ്രഖ്യാപനം; യുഡിഎഫ് വെട്ടില്‍

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്നത് യുഡിഎഫിനെ വെട്ടിലാക്കുന്നു.

നിയമോപദേശത്തിന്റെ ബലത്തില്‍ ജയിലിലാണെങ്കിലും കൊട്ടാരക്കരയില്‍ മത്സരിക്കാനായി പത്രിക നല്‍കാന്‍ അദ്ദേഹം തയ്യാറെടുക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനും യുഡിഎഫിലെ മറ്റ് കക്ഷികള്‍ക്കും പിള്ള സ്ഥാനാര്‍ത്ഥിയാകുന്നതിനോട് താല്‍പര്യമില്ല.

അദ്ദേഹം മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ചില നേതാക്കളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിള്ളയെ നേരിട്ട് കണ്ട് പറയുമെന്നാണ് റിപ്പോര്‍്ട്ടുകള്‍ നല്‍കുന്ന സൂചന.

പിള്ള മത്സരിക്കുന്നത് എല്‍ഡിഎഫ് പ്രചരണായുധമാക്കിയാല്‍ യുഡിഎഫ് വെട്ടിലാകും. അടിക്കാനായി വടികൊടുക്കണോ എന്നതാണ് പല യുഡിഎഫ് നേതാക്കളുടെയും ചോദ്യം. മുന്നണിയിലെ ഭൂരിപക്ഷ കക്ഷികളും എതിരുനില്‍ക്കുകയാണെങ്കില്‍ പിള്ള മത്സരിച്ചേക്കില്ലെന്നുതന്നെയാണ് സൂചന. അങ്ങനെയായാല്‍ നേരത്തേ തീരുമാനിച്ച ഡോക്ടര്‍ മുരൡതന്നെയാകും കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥി.

അഴിമതിക്കേസിലാണ് ജയിലില്‍ കഴിയുന്നതെങ്കിലും സുപ്രീംകോടതി വിധിയില്‍ അങ്ങനെ ഒരു പരാമര്‍ശം ഇല്ലാത്തതിനാല്‍ മത്സരിക്കാന്‍ കഴിയുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് പിള്ള മത്സരിക്കാന്‍ തയ്യാറായത്.

എന്നാല്‍, പത്രികാ സമര്‍പ്പണവേളയില്‍ അത് തള്ളണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് വരണാധികാരിയാണ്. പിള്ള പത്രിക നല്‍കിയാല്‍ സൂക്ഷ്മപരിശോധനാ വേളയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി തള്ളണമെന്നാവശ്യപ്പെട്ടേക്കാം. അപ്പോള്‍ നിയമവശം പരിശോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീരുമാനത്തിനെതിരെ എതിര്‍കകക്ഷിക്ക് കേസിന് പോകാനാകും.

അതേസമയം, പരോള്‍ അപേക്ഷ നിരസിച്ചതും മത്സരിക്കണമെന്ന പിള്ളയുടെ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. പരോള്‍ നല്‍കണമെന്നുകാണിച്ച് ജയില്‍ അഡിഷണല്‍ ഡിജിപി നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+