വിഷ്ണുനാഥിനെതിരെ ശോഭന ജോര്‍ജ്ജ്
ചെങ്ങന്നൂരിനെ മൂന്നു തവണ അസംബ്ലിയില്‍ പ്രതിനിധീകരിച്ച ശോഭനയ്ക്ക് കഴിഞ്ഞ തവണയും സീറ്റ് നല്‍കിയിരുന്നില്ല. ചൊവ്വാഴ്ച പുറത്തുവന്ന കോണ്‍ഗ്രസ് പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥിന്റെ പേരാണുള്ളത്. കഴിഞ്ഞ തവണയും ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് തന്നെയായിരുന്നു. ഇത്തവണ സീറ്റ് ലഭിക്കുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചയില്‍ ആദ്യം മുതല്‍ക്കെ ഉയര്‍ന്നുവന്നത് വിഷ്ണുനാഥിന്റെ പേരായിരുന്നു.
ചെങ്ങന്നൂരില്‍ ഇത്തവണ ശോഭനയ്ക്ക് സീറ്റ് നല്‍കണമെന്നാണ് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള ഓര്‍ത്തോഡക്‌സ് സഭയുടെ താത്പര്യം. കാതോലിക്കാബാവായുടെ അസാന്നിധ്യത്തില്‍ ബഥേല്‍ അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസ് ആണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്.
സമദൂരസിദ്ധാന്തമാണ് സഭ പിന്തുടരുന്നതെങ്കിലും തങ്ങളെ സഹായിച്ചവരെ തങ്ങള്‍ സഹായിക്കും എന്നുള്ള നിലപാടിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുക.
ഇക്കുറി പരുമല പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടതുസര്‍ക്കാര്‍ സഹായിച്ചിരുന്നു. മണ്ഡലങ്ങളില്‍ ഇടത്, വലതുനോക്കാതെ തങ്ങളെ സഹായിച്ചവരെ പിന്തുണയ്ക്കാനാണ് സഭയുടെ തീരുമാനം സിപിഎമ്മിലെ സിഎസ് സുജാതയാണ് ഇവിടെ ഇടതു സ്ഥാനാര്‍ഥി.