തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവാഹമോചനം!

എന്തും ചെയ്യുമെന്നുവച്ചാല്‍ വിവാഹമോചനത്തിന് വരെ തയ്യാര്‍ അതാണ് അവസ്ഥ. മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വോട്ടിമാലയിലെ പ്രസിഡന്റും ഭാര്യയുമാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടി വിവാഹമോചനം തേടുന്നത്.
പ്രസിഡന്റ് അല്‍വാരോ കൊളോമും ഭാര്യ സാന്ദ്ര ടോറസ്സും സംയുക്ത വിവാഹമോചനഹര്‍ജി നല്‍കിക്കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് ഭര്‍ത്താവിന്റെ പിന്‍ഗാമിയാകാനുള്ള സാന്ദ്രയുടെ മോഹമാണ് വിവാഹമോചനത്തിന് പിന്നില്‍.
ഗ്വാട്ടിമാലയുടെ ഭരണഘടനയനുസരിച്ച് പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളാരും പിന്‍ഗാമിയാകാന്‍ പാടില്ല. അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തി അന്യരായി മാറി അധികാരം കൈക്കലാക്കാനാണ് പ്രസിഡന്റും ഭാര്യയും പദ്ധതിയിട്ടിരിക്കുന്നത്.
ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. പ്രസിഡന്‍േറാ ഭാര്യയോ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ പ്രസിഡന്റും ഭാര്യയും വ്യവസ്ഥയെ വഞ്ചിക്കുകയാണെന്ന് എതിര്‍കക്ഷിയായ പാട്രിയറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഒട്ടോ പെരസ് മോലിന ആരോപിച്ചു. വിവാഹമോചനം കൊണ്ടു ഭരണഘടനാ വിലക്കിനെ മറികടക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാ കോടതിക്കു മാത്രമേ സാന്ദ്രയ്ക്കു മത്സരിക്കാന്‍ കഴിയുമോയെന്ന് അന്തിമമായി തീരുമാനിക്കാന്‍ കഴിയൂ.
സര്‍ക്കാറിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുടെ നടത്തിപ്പില്‍ സാന്ദ്ര ടോറസ്സ് പ്രധാനപങ്ക് വഹിച്ചിരുന്നു. അണിയറയിലിരുന്നു സാന്ദ്ര ഭര്‍ത്താവിനുമേല്‍ അമിതാധികാരം പ്രയോഗിക്കുന്നതായി നേരത്തേ വിമര്‍ശനമുണ്ട്.












Click it and Unblock the Notifications